Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MohanBhagwat

'ബി​ജെ​പി ആ​ർ​എ​സ്എ​സി​നേ​ക്കാ​ൾ വ​ലു​താ​യെ​ന്ന് ക​രു​തു​ന്നു'; പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ അ​ഭി​ജി​ത് ദീ​പ്കെ

ന്യൂ​ഡ​ൽ​ഹി: 12 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് ശേ​ഷം ബി​ജെ​പി ത​ങ്ങ​ൾ ആ​ർ​എ​സ്എ​സി​നേ​ക്കാ​ൾ വ​ലു​താ​യെ​ന്ന ചി​ന്ത​യി​ലാ​ണെ​ന്ന് കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി) സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ബി​ജെ​പി​യും ആ​ർ​എ​സ്എ​സ് ത​ല​വ​ൻ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ വാ​ക്കു​ക​ൾ കേ​ൾ​ക്കാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​രം ചെ​യ്യു​ന്ന 'ജെ​ൻ​സി' യു​വാ​ക്ക​ളെ രാ​ജ്യ​വി​രു​ദ്ധ​രെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് ഭാ​ഗ​വ​ത് പ​റ​ഞ്ഞി​ട്ടും പ്ര​ധാ​ന​മ​ന്ത്രി 'ദി​മാ​ഗി ന​ക്സ​ൽ' എ​ന്ന വാ​ക്കാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ആ​ർ​എ​സ്എ​സ് മേ​ധാ​വി​യെ വ​ക​വെ​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ തെ​ളി​വാ​ണി​തെ​ന്ന് ദീ​പ്കെ ആ​രോ​പി​ച്ചു.

ആ​ർ​എ​സ്എ​സ് ഉ​ള്ള​തു​കൊ​ണ്ടാ​ണ് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​ത്. മാ​തൃ​സം​ഘ​ട​ന പ​റ​യു​ന്ന​തെ​ങ്കി​ലും കേ​ൾ​ക്കാ​നു​ള്ള മ​ര്യാ​ദ ബി​ജെ​പി കാ​ണി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ത്യ​യി​ൽ മു​സ്‌​ലിം​ക​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ഏ​തെ​ങ്കി​ലും ഹി​ന്ദു വി​ചാ​രി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ൻ ഹി​ന്ദു​വ​ല്ലെ​ന്ന ന്യൂ​യോ​ർ​ക്കി​ലെ മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു ദീ​പ്കെ.

National

ബി​​​ജെ​​​പി ‘ഗോ​​​ഡ്ഫാ​​​ദ​​​റെ’ കേൾക്കണം; ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യോ​ടു പ്ര​തി​ക​രി​ച്ച് ദീ​പ്കെ

ച​​​ത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ: ജെ​​​ൻ സി ​​​യു​​​വാ​​​ക്ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യ​​​ത്തി​​​ൽ ബി​​​ജെ​​​പി, ‘ഗോ​​​ഡ്ഫാ​​​ദ​​​ർ’ ആ​​​യ ആ​​​ർ​​​എ​​​സ്എ​​​സ് ചീ​​​ഫ് മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​തി​​​നെ കേ​​​ൾ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് കോ​​​ക്രോ​​​ച്ച് ജ​​​ന​​​താ പാ​​​ർ​​​ട്ടി(​​​സി​​​ജെ​​​പി) ക​​​ൺ​​​വീ​​​ന​​​ർ അ​​​ഭി​​​ജി​​​ത് ദീ​​​പ്കെ.

മും​​​ബൈ​​​യി​​​ൽ ജെ​​​ൻ സി ​​​യു​​​വാ​​​ക്ക​​​ളോ​​​ടു സം​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് ഭാ​​​ഗ​​​വ​​​ത് ന​​​ട​​​ത്തി​​​യ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ദീ​​​പ്കെ. ജെ​​​ൻ സി ​​​യു​​​വാ​​​ക്ക​​​ളെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ​​​രും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്ക​​​രു​​​തെ​​​ന്നും അ​​​വ​​​രെ കേ​​​ൾ​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഭാ​​​ഗ​​​വ​​​ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​റ​​​ഞ്ഞ​​​ത്.

നീ​​​റ്റ് പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രേ യു​​​വാ​​​ക്ക​​​ൾ ജ​​​ന്ത​​​ർ​​​ മ​​​ന്ത​​​റി​​​ൽ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​രു​​​ടെ ബോ​​​ധ്യ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഉ​​​ട​​​ലെ​​​ടു​​​ത്ത​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. സി​​​ജെ​​​പി പ്ര​​​തി​​​ഷേ​​​ധം മ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ന്‍റെ രാ​​​ജി​​​യി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​തി​​​നു ശേ​​​ഷം ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​മു​​​ഖ​​​ൻ ന​​​ട​​​ത്തി​​​യ ജെ​​​ൻ സി ​​​അ​​​നു​​​കൂ​​​ല പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ൻ വാ​​​ർ​​​ത്താ​​​പ്രാ​​​ധാ​​​ന്യ​​​മാ​​​ണു കൈ​​​വ​​​ന്ന​​​ത്.

നേ​​​ര​​​ത്തെ ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ങ്ങ​​​ളെ വൈ​​​റ​​​സ് എ​​​ന്നാ​​​ണു വി​​​ളി​​​ച്ച​​​തെ​​​ന്ന് ദീ​​​പ്കെ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. “മു​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി ധ​​​ർ​​​മേ​​​ന്ദ്ര പ്ര​​​ധാ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ബി ​​​ടീ​​​മാ​​​യി വി​​​ശേ​​​ഷി​​​പ്പി​​​ച്ചു. ഇ​​​വ​​​രെ​​​ല്ലാംത​​​ന്നെ മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യും താ​​​ത്വി​​​കാ​​​ചാ​​​ര്യ​​​നു​​​മാ​​​യ മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​തി​​​നെ കേ​​​ൾ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ത​​​ങ്ങ​​​ൾ​​​ക്ക് പ​​​റ​​​യാ​​​നു​​​ള്ള​​ത്.

ഇ​​​വ​​​ർ ഇ​​​ത് കേ​​​ൾ​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​ത് ആ​​​ശ​​​ങ്ക​​​യു​​​ണ്ടാ​​​ക്കു​​​ന്നു. കാ​​​ര​​​ണം, ബി​​​ജെ​​​പി​​​യു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ളും ഭാ​​​ഗ​​​വ​​​തി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ഇ​​​പ്പോ​​​ഴും വി​​​രു​​​ദ്ധ​​​ധ്രു​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ് നീ​​​ങ്ങു​​​ന്ന​​​ത്” അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

National

'സം​വ​ര​ണം തു​ട​രും; ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ർ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ത​യാ​റാ​ക​ണം': ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: സാ​മൂ​ഹി​ക വി​വേ​ച​ന​വും അ​സ​മ​ത്വ​വും നി​ല​നി​ൽ​ക്കു​ന്നി​ട​ത്തോ​ളം കാ​ലം രാ​ജ്യ​ത്ത് സം​വ​ര​ണ സം​വി​ധാ​നം തു​ട​രു​മെ​ന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. എ​ന്നാ​ൽ, സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കൂ​ല്യ​ങ്ങ​ൾ നേ​ടി സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക-​സാ​മൂ​ഹി​ക പു​രോ​ഗ​തി കൈ​വ​രി​ച്ച കു​ടും​ബ​ങ്ങ​ൾ, അ​തേ വി​ഭാ​ഗ​ത്തി​ലെ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മ​റ്റു​ള്ള​വ​ർ​ക്കാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വ​മേ​ധ​യാ ഉ​പേ​ക്ഷി​ക്കാ​നോ വ​ച്ചു​മാ​റാ​നോ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ച​രി​ത്ര​പ​ര​മാ​യ നീ​തി​നി​ഷേ​ധ​ങ്ങ​ളും സാ​മൂ​ഹി​ക അ​സ​മ​ത്വ​ങ്ങ​ളും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ സം​വ​ര​ണം അ​നി​വാ​ര്യ​മാ​ണ്. ഇ​തി​ൽ ആ​ർ​എ​സ്എ​സി​ന് യാ​തൊ​രു​വി​ധ എ​തി​ര​ഭി​പ്രാ​യ​വു​മി​ല്ലെ​ന്ന് മോ​ഹ​ൻ ഭാ​ഗ​വ​ത് വ്യ​ക്ത​മാ​ക്കി. സം​വ​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഉ​ന്ന​ത നി​ല​യി​ലെ​ത്തി​യ​വ​രും ഒ​ന്നി​ല​ധി​കം ത​ല​മു​റ​ക​ളാ​യി അ​തി​ന്‍റെ ആ​നു​കൂ​ല്യം അ​നു​ഭ​വി​ച്ച​വ​രും സ്വ​ന്തം വി​ഭാ​ഗ​ത്തി​ലെ കൂ​ടു​ത​ൽ നി​ർ​ധ​ന​രാ​യ​വ​ർ​ക്കാ​യി ആ​നു​കൂ​ല്യ​ങ്ങ​ൾ വി​ട്ടു​ന​ൽ​കാ​ൻ മു​ന്നോ​ട്ടു​വ​ര​ണം.

കേ​വ​ലം നി​യ​മ​പ​ര​മാ​യ സം​വ​ര​ണം കൊ​ണ്ട് മാ​ത്രം കാ​ര്യ​മി​ല്ലെ​ന്നും, പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്താ​ഗ​തി​യി​ൽ മാ​റ്റം വ​രി​ക​യും സാ​മൂ​ഹി​ക സ​മ​ത്വം കൈ​വ​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴേ വി​വേ​ച​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​കൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

National

'എ​ൽ​ജി​ബി​ടി​ക്യു വി​ഭാ​ഗം സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗം, എ​ന്നാ​ൽ വി​വാ​ഹ​സ​ങ്ക​ൽ​പ്പം മാ​റ്റു​ന്ന​ത് തി​രി​ച്ച​ടി​യാ​കും': മോ​ഹ​ൻ ഭാ​ഗ​വ​ത്

മും​ബൈ: എ​ൽ​ജി​ബി​ടി​ക്യു​ഐ​എ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും അ​വ​ർ​ക്ക് അ​ർ​ഹ​മാ​യ ആ​ദ​ര​വോ​ടെ​യു​ള്ള പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈം​ഗി​ക​ത​യോ വ്യ​ക്തി​ത്വ​മോ നോ​ക്കാ​തെ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സം​സ്കാ​ര​മാ​ണ് ഇ​ന്ത്യ​യു​ടേ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, ഒ​ന്നി​ച്ച് ജീ​വി​ക്കു​ന്ന​തും പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ​സ​ങ്ക​ൽ​പ്പ​വും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭാ​ര​തീ​യ പാ​ര​മ്പ​ര്യ​ത്തി​ൽ 'വി​വാ​ഹം' എ​ന്ന​ത് കേ​വ​ലം ര​ണ്ടു വ്യ​ക്തി​ക​ൾ ത​മ്മി​ൽ ജീ​വി​ക്കാ​നു​ള്ള ക​രാ​റ​ല്ല, മ​റി​ച്ച് ഒ​രു കു​ടും​ബം ഉ​ണ്ടാ​ക്കാ​നും വ​രും​ത​ല​മു​റ​ക​ളെ വ​ള​ർ​ത്താ​നു​മു​ള്ള പ​വി​ത്ര​മാ​യ സാ​മൂ​ഹി​ക സ്ഥാ​പ​ന​മാ​ണ്.

നി​ല​വി​ലു​ള്ള വി​വാ​ഹ നി​യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നെ അ​ദ്ദേ​ഹം എ​തി​ർ​ത്തു. നി​യ​മ​ങ്ങ​ള​ല്ല സ​മൂ​ഹ​ത്തെ നി​ർ​ണ​യി​ക്കു​ന്ന​ത്, മ​റി​ച്ച് സ​മൂ​ഹ​മാ​ണ് നി​യ​മ​ങ്ങ​ളെ ഉ​ണ്ടാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ സാ​മൂ​ഹി​ക പ​ക്വ​ത​യോ ത​യ്യാ​റെ​ടു​പ്പോ ഇ​ല്ലാ​തെ വി​വാ​ഹ​സ​ങ്ക​ൽ​പ്പ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ന്ന​ത് വ​ലി​യ സാ​മൂ​ഹി​ക ത​ർ​ക്ക​ങ്ങ​ൾ​ക്കും പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കും വ​ഴി​തു​റ​ക്കു​മെ​ന്ന് മോ​ഹ​ൻ ഭാ​ഗ​വ​ത് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ്വ​വ​ർ​ഗ ദ​മ്പ​തി​ക​ൾ​ക്ക് ഒ​ന്നി​ച്ചു ജീ​വി​ക്കു​ന്ന​തി​നും നി​യ​മ​പ​ര​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി പ​ര​മ്പ​രാ​ഗ​ത വി​വാ​ഹ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് പ​ക​രം, അ​വ​ർ​ക്കാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം കൊ​ണ്ടു​വ​രു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കൂ​ടാ​തെ, രാ​ഷ്ട്ര​നി​ർ​മാ​ണ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ​ന്മാ​ർ​ക്കൊ​പ്പം തു​ല്യ പ​ങ്കാ​ളി​ത്ത​വും പ​രി​ശീ​ല​ന​വും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ വ്യ​ക്ത​മാ​ക്കി.

 

National

'ജെ​ൻ സി'​യു​ടെ പ​രാ​തി​ക​ൾ ന്യാ​യ​മെന്ന് ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യും മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലും 'ജെ​ൻ സി' ​ത​ല​മു​റ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ പി​ന്തു​ണ​ച്ച് ആ​ർ​എ​സ്എ​സ് സ​ർ​സം​ഘ​ചാ​ല​ക് മോ​ഹ​ൻ ഭാ​ഗ​വ​ത്. ജെ​ൻ സി​യു​ടെ പ​രാ​തി​ക​ൾ ന്യാ​യ​മാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ഭി​പ്രാ​യ ഐ​ക്യ​ത്തി​ലെ​ത്താ​നു​ള്ള വ​ഴി​യാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഐ​ഐ​എം​യു​എ​ൻ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​ഷേ​ധി​ക്കു​ന്ന യു​വ​ത​ല​മു​റ രാ​ജ്യ​വി​രു​ദ്ധ​ര​ല്ലെ​ന്നും അ​വ​രും ന​മ്മു​ടെ ആ​ൾ​ക്കാ​രാ​ണെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു. ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​വ​രോ​ടും സ​മ​രം ചെ​യ്യു​ന്ന​വ​രോ​ടും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടും തു​റ​ന്ന മ​ന​സോ​ടെ​യു​മാ​ണ് സ​മീ​പി​ക്കേ​ണ്ട​ത്. അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് യു​ക്തി​സ​ഹ​മാ​യ ഉ​ത്ത​ര​ങ്ങ​ളാ​ണ് അ​വ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് ക​ച്ച​വ​ട​മ​ല്ലെ​ന്നും അ​ത് എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും ആ​ർ​എ​സ്എ​സ് മേ​ധാ​വി കൂ​ട്ടി​ച്ചേ​ർ​ത്തു. യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ ന​ട​ക്കു​ന്ന ലാ​ത്തി​ച്ചാ​ർ​ജ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്, പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ങ്കി​ലും താ​ൻ പ്ര​തീ​ക്ഷ​യോ​ടെ​യും വി​ശ്വാ​സ​ത്തോ​ടെ​യും നോ​ക്കി​ക്കാ​ണു​ന്ന​ത് 'ജെ​ൻ സി' ​ത​ല​മു​റ​യെ​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

മും​ബൈ​യി​ൽ 'ജെ​ൻ സി' ​ത​ല​മു​റ​യു​മാ​യി സം​വ​ദി​ക്കാ​ൻ ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്

മും​ബൈ: ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് ഓ​ഗ​സ്റ്റ് ആറിന് ​മും​ബൈ​യി​ൽ 'ജെ​ൻ സി' '​ജെ​ൻ ആ​ൽ​ഫ' ത​ല​മു​റ​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി സം​വ​ദി​ക്കും. മും​ബൈ​യി​ലെ നീ​താ മു​കേ​ഷ് അം​ബാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര പ്ര​സ്ഥാ​ന​മാ​യ 'ഇ​ന്ത്യ​ൻ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വ്‌​മെ​ന്‍റ് ടു ​യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സി​ന്‍റെ' (ഐ​ഐ​എം​യു​എ​ൻ) 15-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന വാ​ർ​ഷി​ക ചാ​മ്പ്യ​ൻ​ഷി​പ്പ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് മോ​ഹ​ൻ ഭാ​ഗ​വ​ത് പ​ങ്കെ​ടു​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലെ നൂ​റി​ല​ധി​കം ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഹൈ​സ്‌​കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഈ ​വ​ലി​യ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പു​തി​യ ത​ല​മു​റ​യെ വ​ഴി​ന​ട​ത്തു​ന്ന​തി​ലും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​ലു​മാ​ണ് യ​ഥാ​ർ​ത്ഥ നേ​തൃ​ത്വം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​നെ​ക്കു​റി​ച്ച് ഐ​ഐ​എം​യു​എ​ൻ സ്ഥാ​പ​ക​ൻ ഋ​ഷ​ഭ് ഷാ ​പ്ര​തി​ക​രി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ ഈ ​നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ത​ങ്ങ​ളു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ സ​മ്മ​തി​ച്ച​തി​ന് അ​ദ്ദേ​ഹം മോ​ഹ​ൻ ഭാ​ഗ​വ​തി​ന് ന​ന്ദി അ​റി​യി​ച്ചു.

Latest News

Corehub Up